ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ദിനങ്ങൾ നൽകുന്നതിൽ സർക്കാർ വിജയിച്ചു:പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
1 June 2015

download (3)ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല ദിനങ്ങൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് യു.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി . അതേസമയം സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളേയും മോശമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്തു വർഷം ഇന്ത്യ ഭരിച്ച യു.പി.എ സർക്കാർ നിരാശയുടെ രൂപമാണ് ആഗോള തലത്തിൽ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ കഴിവുകളേയും സാദ്ധ്യതകളേയും ഉയർത്തിക്കാട്ടുന്നതിന് പകരം യു.പി.എ മൗനം പാലിച്ചു എന്ന് മോദി പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമവും ഒരു തരത്തിലും അംഗീകരിക്കില്ല. ഇന്ത്യയുടെ ഭരണഘടന പ്രകാരം എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട് എന്നും മോഡി പറഞ്ഞു.