അരുവിക്കര ഉപതിരഞ്ഞെടുപ്പ്: വി.എസ് പങ്കെടുക്കുന്നത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് കോടിയേരി

single-img
1 June 2015

downloadഅരുവിക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പങ്കെടുക്കുന്നത് സംബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . ഇതുമായി ബന്ധപ്പെട്ട് വി.എസിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടി പരിഹരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കൺവെൻഷനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ബോധപൂർവം വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൺവെൻഷന് ശേഷം നടക്കുന്ന യോഗങ്ങളിൽ വി.എസും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും പങ്കെടുക്കുമെന്നും കോടിയേരി വിശദീകരിച്ചു.