പ്രാര്‍ഥിക്കാനുള്ള അവകാശം നിഷേധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍

single-img
1 June 2015

hajj-festivalപ്രാര്‍ത്ഥിക്കാനുള്ള അവകാശം മനുഷ്യാവകാശമാണെന്നും അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ചില സാമങ്കതിക കാരണങ്ങള്‍ പറഞ്ഞ് ഹജ്ജിനുള്ള അവകാശം വര്‍ഷങ്ങളായി നിഷേധിക്കപ്പെടുന്ന ബിയാത്തുവിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രസ്താവന.

ഹജ്ജിനു പോകുന്ന മുതിര്‍ന്ന സ്ത്രീകളെ അനുഗമിക്കാനുള്ള ആളിനെ സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി വര്‍ഷാവര്‍ഷം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പലതായി പുതുക്കുന്നതിന്റെ ഫലമായി 2009 മുതല്‍ ഏഴുതവണ ഹജിനു പോകാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ബിയാത്തുവിന്റെ യാത്ര യഥാര്‍ത്ഥ്യമായിരുന്നില്ല. ഇത്തരത്തിലുള്ള സാങ്കേതികത്വങ്ങള്‍ ചൂണ്ടികാണിച്ച് സ്ത്രീക്ക് അവസരം നിഷേധിക്കുന്നത് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞത്.

ബിയാത്തുവിന്റെ പരാതിയെ തുടര്‍ന്ന്് കമ്മിഷന്‍ കേരള സ്‌റ്റേറ്റ് ഹജ് കമ്മിറ്റിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയും ബിയാത്തുവിന് ഹജിനു അവസരം നല്‍കണമെന്ന് കമ്മിഷന്‍ കേരള ഹജ് കമ്മീറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.