സ്ലിപ്പിന് പകരം എസ്.എം.എസ് മതി, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എടിഎം ഇടപാടുകള്‍ക്ക് ഇനി സ്ലിപ്പില്ല

single-img
1 June 2015

vbk-31-hdfc1_jpg_1413002fമുംബൈ: എടിഎം ഇടപാടുകള്‍ക്കു ശേഷം സ്ലിപ് കിട്ടുന്ന രീതി എച്ച്.ഡി.എഫ്.സി ബാങ്ക് നിര്‍ത്തുന്നു. ഇതുവഴി ബാങ്കിന് പ്രതിവര്‍ഷം 10 കോടി രൂപയോളം ലാഭിക്കാമെന്നാണ് വിലയിരുത്തല്‍. . സ്ലിപ്പിന് പകരം ഇടപാടിന്റെ വിവരങ്ങളടങ്ങിയ എസ്.എം.എസ്. ഇടപാടുകാരന്റെ മൊബൈലില്‍ ലഭിക്കുന്ന രീതി ആരംഭിക്കാനാണ് ബാങ്കിന്റെ തീരുമാനം. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 11,700 എ.ടി.എമ്മുകളില്‍ ഉടന്‍ ഈ രീതി നടപ്പിലാക്കുവാനാണ് തീരുമാനം.

സാധാരണ രീതിയില്‍ സ്ലിപ്പുകളില്‍ ലഭിക്കുന്ന എല്ലാ വിവരങ്ങളും ഇടപാടുകാരന്റെ മൊബൈലിലെത്തും. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ എ.ടി.എം. ഉപയോഗിക്കുന്ന ഇതര ബാങ്ക് ഉപഭോക്താക്കള്‍ക്കും എസ്.എം.എസിലൂടെ തന്നെയാകും ഇടപാടിന്റെ വിവരങ്ങള്‍ ലഭിക്കുക. ഇതിന്റെ ചെലവുകളും എച്ച.ഡി.എഫ്.സി. തന്നെയാകും വഹിക്കുക.