ഇവിടെ വാങ്ങി പക്ഷേ അവിടെ കൊടുത്തു, കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ടിഡിപി എംഎല്‍എ പിടിയില്‍

single-img
1 June 2015

hhhകോഴയില്ലാത്ത നാടുണ്ടോ. എന്തിനും ഏതിനും കോഴ…………അതല്ലേ സത്യം. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിഡിപി നോമിനിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ടിഡിപി എംഎല്‍എ പിടിയില്‍. എംഎല്‍എ രേവന്ത് റെഡ്ഡിയാണ് അറസ്റ്റിലായിരിക്കുന്നത്. അസംബ്ലിയിലേക്ക് നാമനിര്‍ദേശം നല്‍കിയിരുന്ന ആംഗ്ലോ ഇന്ത്യന്‍ വിഭാഗം പ്രതിനിധി എല്‍വിസ് സ്റ്റീഫന്‍സിനാണ് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രിയാണ് അഴിമതി വിരുദ്ധ വിഭാഗം റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. റെഡ്ഡിയും സുഹൃത്തും ചേര്‍ന്ന് അഞ്ചുകോടി രൂപയ്ക്കുള്ള അഡ്വാന്‍സ് എന്ന നിലയ്ക്ക് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ ശ്രമിക്കുകയായിരുന്നു.