സംസ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പിന്‍വലിച്ചത് 1191 കേസുകള്‍

single-img
1 June 2015

policecap

12 പൊലീസ് ജില്ലകളില്‍ നിന്നും കഴിഞ്ഞ നാലു വര്‍ഷത്തിനിടെപിന്‍വലിച്ചത് 1191 കേസുകള്‍. ഇതിനു പുറമെ, 447 കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. സ്ത്രീപീഡന നിരോധന നിയമവും അബ്കാരി നിയമവും അനുസരിച്ചു റജിസ്റ്റര്‍ ചെയ്ത കേസുകളുള്‍പ്പെടെയാണ് പിന്‍വലിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കേസുകളാണ് പിന്‍വലിച്ചവയില്‍ 90 ശതമാനവുമെന്നുള്ളതും ശ്രദ്ധേയമാണ്.

ജാമ്യമില്ലാത്ത വകുപ്പു പ്രകാരം റജിസ്റ്റര്‍ ചെയ്ത 260 കേസുകളാണു പൊലീസിനു പിന്‍വലിക്കേണ്ടിവന്നിട്ടുള്ളത്. സംസ്ഥാനത്തു 19 പൊലീസ് ജില്ലകളുള്ളവയില്‍ മലപ്പുറം ജില്ലയില്‍ പിന്‍വലിച്ച കേസുകളുടെ കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിക്കു തന്നെ കണക്കുകളില്ല. ിതില്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ പിന്‍വലിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 2010 മുതല്‍ 2014 വരെ 243 കേസുകളാണു കണ്ണൂര്‍ ജില്ലയില്‍ പിന്‍വലിച്ചിട്ടുള്ളത്.

54 കേസുകള്‍ പിന്‍വലിച്ച് ബേക്കല്‍ സ്റ്റേഷനാണ് കേസുകള്‍ പിന്‍വലിച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇതില്‍ 18 എണ്ണം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തവയാണ്. മാത്രമല്ല കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതില്‍ മുന്‍പില്‍ കണ്ണൂരും കോഴിക്കോട് റൂറലുമാണ്.