ആത്മഹത്യ ചെയ്‌ത മധ്യവയസ്‌കയുടെ അറ്റുപോയ തലയുമായി ജനശദാബ്‌ദി എക്‌സ്പ്രസ് തിരുവനന്തപുരം വരെ ഓടി

single-img
1 June 2015

trainകൊല്ലം: ആത്മഹത്യ ചെയ്‌ത മധ്യവയസ്‌കയുടെ അറ്റുപോയ തലയുമായി ട്രെയിന്‍ തിരുവനന്തപുരം വരെ ഓടി. കൊല്ലം ഇരവിപുരം സ്വദേശിയായ ലത (46) യുടെ തലയാണ്‌ ട്രെയിന്റെ എഞ്ചിന്‍ ഭാഗത്ത്‌ കുടുങ്ങിയത്‌. ഇളയ മകളുടെ വിവാഹത്തിന്‌ പണം കണ്ടെത്താൻ കഴിയാതെ വന്നതിനാലാണ് ലത ആത്മഹത്യ ചെയ്‌തത്‌.

കഴിഞ്ഞ ദിവസം വൈകിട്ട്‌ എട്ടരയോടെ കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്‌ദി എക്‌സ്പ്രസിന്‌ മുന്നിലാണ്‌ ലത ചാടിയത്‌. ഉടലില്‍ നിന്ന്‌ വേര്‍പെട്ട തല ട്രെയിന്‍ എഞ്ചിനില്‍ കുടുങ്ങുകയായിരുന്നു. ഉടലിന്റെ അവശിഷ്‌ടങ്ങള്‍ കൊല്ലം ഇരവിപുരത്ത്‌ കണ്ടെത്തി. അറ്റുപോയ തല തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പോസ്‌റ്റ്മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുക്കും.

ചിങ്ങത്തില്‍ നടക്കാനിരിക്കുന്ന മകളുടെ വിവാഹത്തിനായി ആരോടോ കടം ചോദിച്ചിരുന്ന പണം ലഭിക്കാതെ വന്നതോടെയാണ്‌ ലത ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്‌. പതിനാല്‌ വര്‍ഷം മുന്‍പ്‌ ഭര്‍ത്താവ്‌ മരിച്ച ലത വീട്ടുജോലിയും വിവാഹ ദല്ലാള്‍ പണിയും ചെയ്‌താണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌.