92 -)മത്തെ വയസ്സില്‍ മാരത്തണ്‍ ഓടിയ അമേരിക്കന്‍ വനിതക്ക് ലോക റെക്കോര്‍ഡ്

single-img
1 June 2015

marathon92 -)മത്തെ വയസ്സില്‍ മാരത്തണ്‍ ഓടിയ അമേരിക്കന്‍ വനിതക്ക് ലോക റെക്കോര്‍ഡ്. രക്താര്‍ബുദത്തെ അതിജീവിച്ച ഹാരിയേറ്റ് തോപ്‌സണ്‍ എന്ന അമേരിക്കന്‍ വനിതയാണ് താരം. സാന്റിയാഗോയില്‍ റോക്ക് ആന്‍ഡ് റോള്‍ മാരത്തണില്‍ ഓടിയാണു ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരി എന്ന ലോക റെക്കോര്‍ഡ് ഹാരിയേറ്റ് തോപ്സണ്‍ നേടിയത്.

2010ല്‍ ഹോണോലുലു മാരത്തണില്‍ ഗ്ലാഡിസ് ബെറില്‍ സ്ഥാപിച്ച റെക്കോര്‍ഡാണു ഹരിയേറ്റര്‍ തിരുത്തികുറിച്ചത്. ക്യാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹാരിയേറ്റ് മാരത്തണ്‍ ഓട്ടം നടത്തിയത്. ഒരു ലക്ഷം ഡോളറാണു ചരിത്ര നേട്ടത്തിലൂടെ ഹാരിയേറ്റ് സമാഹരിച്ചത്.