അരുവിക്കരയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണം വി.എസായിരിക്കും നയിക്കുകയെന്ന് എം.വിജയകുമാര്‍

single-img
1 June 2015

Mr. M. Vijayakumar, Minister for Lawതിരുവനന്തപുരം: അരുവിക്കരയില്‍ എല്‍.ഡി.എഫിന്റെ പ്രചാരണം വി.എസ് അച്യുതാനന്ദന്‍ ആയിരിക്കും നയിക്കുകയെന്ന് മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍. വി.എസിനെ മാറ്റിനിര്‍ത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വി.എസ് പ്രചാരണത്തിന് വരില്ല എന്നത് അബദ്ധധാരണയാണ്.  സ്ഥാനാര്‍ഥിയായ ശേഷം പലവട്ടം വി.എസ്സിനെ കണ്ടിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.