റാലികളില്‍ കശ്മീരി ജനത ഇനിയും പാക് പതാക വീശും- സയ്യിദ് അലി ഷാ ഗിലാനി

single-img
1 June 2015

gilaniകശ്മീരില്‍ നടക്കുന്ന റാലികളില്‍ ജനങ്ങള്‍ ഇനിയും പാക് പതാക വീശുമെന്ന് ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനി. ഈ വര്‍ഷം ഏപ്രില്‍ 15 മുതല്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലികളില്‍ പാക്കിസ്ഥാന്‍ പതാക വീശിയിരുന്നു. കശ്മീരില്‍ ഇനിയും പാക് പതാക വീശും. ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഭാവിയിലും ഇത് തുടരാന്‍ സാധിക്കുമെന്ന് കരുതുന്നു. പാക്കിസ്ഥാന്‍ അയല്‍പക്കത്തുള്ള അഭ്യുതയകാംഷിയാണെന്ന് ഗിലാനി പറഞ്ഞു.