ജയലളിതയെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും

single-img
1 June 2015

M_Id_407509_Jayalalithaബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. മെയ് 11 നാണ് ജസ്റ്റിസ് സി.ആര്‍ കുമാരസ്വാമി ജയലളിതയെ കുറ്റവിമുക്തയാക്കി വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനം മന്ത്രിസഭാ യോഗമാണ് കൈക്കൊണ്ടത്. എത്രയും പെട്ടെന്ന് ഹര്‍ജി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി നിയമമന്ത്രി ജയചന്ദ്ര അറിയിച്ചു.