സ്വര്‍ണം കടത്ത്; രണ്ട് എസ് ഐ മാര്‍ക്കെതിരെ കോഫേ പോസ ചുമത്താന്‍ അനുമതി

single-img
1 June 2015

goldകൊച്ചി:നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് എമിഗ്രേഷന്‍ വിഭാഗത്തിലെ രണ്ട് എസ് ഐ മാര്‍ക്കെതിരെ കോഫേ പോസ ചുമത്താന്‍ അനുമതി. സിബിഐ കഴിഞ്ഞ ജനുവരിയില്‍ എസ് ഐമാരായിരുന്നു കൃഷ്ണകുമാര്‍, മനു എന്നിവരെ പ്രതിയാക്കി  കേസെടുത്തിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോഫേപോസ ബോര്‍ഡാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്ക് അനുമതി നല്‍കിയത്. ഒരു വര്‍ഷം വരെ വിചാരണകൂടാതെ തടവിലാക്കാം എന്നതാണ് കോഫേപോസ നിയമത്തിന്റെ പ്രത്യേകത.