സച്ചിൻ-ഗാംഗുലി-ലക്ഷ്മൺ ത്രയങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി നിയമിച്ചു

single-img
1 June 2015

sachinമുംബൈ: സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു.  ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബി,സി.സി.ഐയു എല്ലാ കാര്യങ്ങളിലും മൂവരും ഉപദേശം നൽകും. ടീമംഗങ്ങൾക്ക് ഇവരിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഉപദേശങ്ങൾ തേടാം. ബാറ്റ്സ്‌ന്മാർ, അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്പ് ബാറ്റിംഗ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സച്ചിനുമായി ചർച്ച നടത്തിയിരിക്കണമെന്നും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ എന്ത് ചുമതലയായിരിക്കും ഇവര്‍ക്ക് നല്‍കുകയെന്നത് വ്യക്തമല്ല. ഗാംഗുലി ഇന്ത്യൻ ടീമിന്റെ കോച്ചാവുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഉപദേശക സമിതിയിൽ ഉൾപ്പെട്ടതോടെ കോച്ചിന്റെ സ്ഥാനത്ത് രവിശാസ്ത്രി തന്നെ തുടരും.

ബംഗ്ളാദേശ് പര്യടനത്തിനായി ഈ മാസം ഏഴിന് കൊൽക്കത്തയിൽ നിന്ന് യാത്ര തിരിക്കാനിരിക്കുന്ന ഇന്ത്യൻ ടീമിന് മൂന്ന് ഇതിഹാസ താരങ്ങളും ഒന്നിക്കുന്നത്  കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ സമകാലികരായിരുന്നു മൂന്ന് താരങ്ങളും.