വധുവിന്റെ പേരിൽ വരന്റെ കൂട്ടുകാര്‍ വെച്ച ഫ്‌ളെക്‌സ് കാരണം കല്യാണത്തിനിടെ കൂട്ടയടി

single-img
1 June 2015

marriageകോതമംഗലം:  വധുവിന്റെ പേരിൽ വരന്റെ കൂട്ടുകാര്‍ വെച്ച ഫ്‌ളെക്‌സ് കാരണം കല്യാണത്തിനിടെ കൂട്ടയടി. കഴിഞ്ഞദിവസം വടാട്ടുപാറയിലാണ് സംഭവം.  വധുവിന് പണി കൊടുക്കാന്‍ വരന്റെ കൂട്ടുകാര്‍ വിവാഹം നടക്കുന്ന പള്ളിക്ക് സമീപം 10 കല്‍പനകള്‍ അടങ്ങിയ ഫ്‌ളെക്‌സ് വെക്കുകയുണ്ടായി.

സംഭവത്തെ തുടര്‍ന്ന് മൂന്നുവട്ടം കൂട്ടയടി നടക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടാട്ടുപാറയിലെ ഒരു ആമ്പുലന്‍സ് ഡ്രൈവറുടെ വിവാഹത്തിനിടെയാണ് സംഭവം. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തിട്ടില്ല.

വരന്റെ കൂട്ടുകാര്‍ വെച്ച ഫ്‌ളെക്‌സില്‍ പറഞ്ഞ കല്‍പനകള്‍ ഇതാണ്. രാത്രി എട്ടുമണിക്കുള്ളില്‍ വീട്ടില്‍ കയറണം, ഇന്റര്‍നെറ്റുള്ള മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുത്. തുടങ്ങിയവയായിരുന്നു കല്‍പനകള്‍. ഫ്‌ളെക്‌സ് കണ്ടതും വധുവിന്റെ ബന്ധുക്കള്‍ക്ക് അരിശം കയറി. ഉടന്‍ ഫ്‌ളെക്‌സ് നശിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെയാണ് കൂട്ടയടി നടന്നത്.

ഏതായാലും കല്യാണം മുടങ്ങിയില്ല. ഒടുവില്‍ സദ്യയ്ക്ക് ശേഷവും പൊരിഞ്ഞതല്ല് നടന്നു. പിന്നീട് പൊല്ലാപ്പ് കാണിച്ച വരന്റെ സുഹൃത്തുക്കളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതോടെയാണ് രംഗം ശാന്തമായത്.