സി.ബി.എസ്.ഇ ഫലം വന്നപ്പോള്‍ വിമര്‍ശകരെ ആരും കണ്ടില്ല- വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്
1 June 2015
കല്പറ്റ: എസ്.എസ്.എല്‍.സിക്ക് വിജയം കൂടിയപ്പോള്‍ വ്യാപക വിമര്‍ശിച്ചവരാരും സി.ബി.എസ്.ഇ വിജയശതമാനം ഉയർന്നപ്പോൾ വിമര്ശിക്കാനില്ലായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്.
സി.ബി.എസ്.ഇ ഫലം വന്നപ്പോള്‍ വിമര്‍ശകരെ ആരും കണ്ടില്ല. എസ്.എസ്.എല്‍.സിയെക്കാള്‍ ഉയര്‍ന്ന വിജയശതമാനമായിരുന്നു സി.ബി.എസ്.ഇയില്‍. അതോടെ വിമര്‍ശനത്തിന്റെ യഥാര്‍ഥ ചേതോവികാരം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട്ട് ഗവ. യു.പി സ്കൂളില്‍ വെച്ച് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവകുപ്പിനെ വ്യാപകമായി വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ പാഠ്യപദ്ധതി പരിഷ്കരണം പോലെയുള്ള പോസിറ്റീവായ കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.