നൂറ് രാഹുല്‍ ഗാന്ധി വന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വരില്ലെന്ന് ശിവസേനയുടെ പരിഹാസം

single-img
1 June 2015

RAHUL-GANDHIമുംബൈ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ശിവസേന രംഗത്ത്. നൂറ് രാഹുല്‍ ഗാന്ധി വന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം വരില്ലെന്നാണ് പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെയുള്ള പരിഹാസം. 57 ദിവസത്തെ അവധിക്ക് ശേഷം തിരിച്ചെത്തിയ രാഹുലിന്റെ സംസാരത്തിലുണ്ടായ പ്രകടമായ മാറ്റത്തെപ്പറ്റിയാണ് പാർട്ടി മുഖപത്രം ചർച്ച ചെയ്യുന്നത്.

രാഹുൽ സംസാരിച്ച് തുടങ്ങി. എന്നാൽ നൂറ് രാഹുൽ ഗാന്ധിമാർ വന്നാലും അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിനടുത്തെത്തില്ലെന്നാണ് ശിവസേന വ്യക്തമാക്കിയത്.

രാഹുൽ എല്ലായ്പ്പോഴും ആക്ഷേപിക്കുന്ന മോദിയുടെ സ്യൂട്ട്-ബൂട്ട് സർക്കാർ ഏറെ കാലം നീണ്ടു നിന്ന സ്യൂട്ട് കേസ് സർക്കാരിനേക്കാൾ മികച്ചതാണെന്നും ശിവസേന മറുപടി നൽകി. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് സ്യൂട്ട്കേസ് രാഷ്ട്രീയം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നെന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.