ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സുഷമാ സ്വരാജ്

single-img
1 June 2015

Sushma Swarajന്യൂഡൽഹി: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. പരമ്പരയെ സംബന്ധിച്ച് ധാരണയിലെത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സുഷമ വ്യക്തമാക്കി. ഇന്ത്യാ-പാക് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര പുന:രാരംഭിക്കുന്നതിനു വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹരിയാർ ഖാൻ അടുത്തിടെ ഇന്ത്യ സന്ദർശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. കൊൽക്കത്തയിൽ ബി.സി.സി.ഐ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയയുമായി ഷഹരിയാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ ടെസ്റ്റ് പരമ്പര ഈ വർഷം അവസാനം നടത്താൻ തീരുമാനിച്ചതായി ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. 2008ലെ മുംബൈ ആക്രമണത്തോടെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് പങ്കാളിത്തം ഇന്ത്യ വിച്ഛേദിച്ചിരുന്നു.