പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി ജൈനമത സന്യാസിയായി

single-img
1 June 2015

jain

image credits: Timesofindia

അഹമ്മദാബാദ്: പ്ലാസ്റ്റിക് രാജാവ് എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബന്‍വര്‍ലാല്‍ രഘുനാഥ് ദോഷി ജൈനമത സന്യാസിയായി. 600-കോടിയുടെ ബിസിനസ് സാമ്രാജ്യം വേണ്ടെന്നു വെച്ച് ഡല്‍ഹി സ്വദേശിയായ ഇദ്ദേഹം അഹമ്മദാബാദിലെത്തി സുരീഷ് വാര്‍ജി മഹാരാജാവിന്റെ 108-മത്തെ ശിഷ്യനായി സന്യാസ ജീവിതം സ്വീകരിച്ചത്. സന്യാസിയാകണം എന്ന മോഹം 1982 ല്‍ തുടങ്ങിയതാണെന്നും കഴിഞ്ഞവര്‍ഷമാണ് ഇക്കാര്യം കുടുംബാംഗങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൊപ്പം 101 പേരും ദീക്ഷ സ്വീകരിച്ചു.

ജൈനമതവിശ്വാസികള്‍ 100 കോടി രൂപ ചിലവാക്കി പണികഴിപ്പിച്ച അഹമ്മദാബാദ് എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലെ മണ്ഡപത്തിലാണ് ചടങ്ങ് നടന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങിനെത്തി അദ്ദേഹത്തെ ആദരിച്ചു. അതിനുശേഷം 1000 സന്യാസിമാരും 12 രഥങ്ങളും ഒമ്പത് ആനകളും സംഗീതസംഘവും അടങ്ങിയ ഘോഷയാത്ര അരങ്ങേറി.