കൈക്കൂലി കൊടുക്കുന്നതിനിടെ തെലങ്കാന എംഎല്‍എ പിടിയിൽ

single-img
1 June 2015

1428995952_arrested4_2ഹൈദരാബാദ്: കൈക്കൂലി കൊടുക്കുന്നതിനിടെ തെലങ്കാന എംഎല്‍എ അഴിമതി വിരുദ്ധ ബ്യൂറോയുടെ പിടിയിലായി.നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടിഡിപിയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന് മറ്റൊരു എംഎല്‍എയായ എല്‍വിസ് സ്റ്റീഫന്‍സന് 50 ലക്ഷം രൂപ കോഴ കൊടുക്കാന്‍ ശ്രമിച്ചതിനാണ് ടിഡിപി എംഎല്‍എ രേവന്ദ് റെഡ്ഢി അറസ്റ്റിലായത്.

സെക്കന്തരാബാദിലുള്ള സ്റ്റീഫന്‍സന്റെ വസതിയിലെത്തിയ റെഡ്ഢിയെയും സഹായിയെയും പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. അഞ്ചുകോടി രൂപ കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. അഡ്വാവന്‍സ് തുകയായ 50 ലക്ഷം രൂപ കൈമാറാനായിരുന്നു ശ്രമം.