പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിക്കും

single-img
1 June 2015

1280px-Narendramodiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേല്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നു. എങ്ങനെയെങ്കിൽ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി. ഞായാറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വൈളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍െറ തീയതി തീരുമാനിച്ചിട്ടില്ല.

എന്നാല്‍, താന്‍ ഈ വര്‍ഷംതന്നെ ഇസ്രായേലും പാലസ്തീനും ജോര്‍ഡനും സന്ദര്‍ശിക്കും. ഇസ്രായേല്‍ ഇന്ത്യയുടെ സൗഹൃദ രാഷ്ട്രമാണ്. പാലസ്തീന്‍ പ്രശ്നത്തില്‍ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. പാലസ്തീന്‍ ജനതയുടെ അവകാശം നിഷേധിക്കാന്‍ ഇന്ത്യ അനുവദിക്കില്ല. അവര്‍ക്കൊപ്പം ഇന്ത്യ തുടര്‍ന്നും നിലകൊള്ളുമെന്നും സുഷമ സ്വരാജ് പറഞ്ഞു.

വാജ്പേയ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെ എല്‍.കെ അദ്വാനി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യമന്ത്രിമാരായിരുന്ന ജസ്വന്ത് സിങും എസ്.എം. കൃഷ്ണയും സ്ഥാനം വഹിച്ചിരുന്ന സമയത്തും ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഈയിടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ഇസ്രയേല്‍ സന്ദര്‍ശിച്ചു.