കതിര്‍ മണ്ഡപത്തില്‍ വെച്ച് വരന്‍ അണിയിച്ച താലി യുവതി പൊട്ടിച്ചെറിഞ്ഞു; വിവാഹം മുടങ്ങി

single-img
1 June 2015

marriageതിരുവല്ല: കതിര്‍ മണ്ഡപത്തില്‍ വെച്ച് വരന്‍ അണിയിച്ച താലി യുവതി പൊട്ടിച്ചെറിഞ്ഞു. വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് വരന്റെയും വധൂവിന്റെയും ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷം പൊലീസ് എത്തിയതോടെയാണ് അവസാനിച്ചത്. കുറ്റൂരില്‍ താമസിക്കുന്ന യുവതിയും എരുമേലി സ്വദശേിയായ യുവാവും തമ്മിലുളള വിവാഹമാണ് മുടങ്ങിയത്.

തിരുമൂലപുരത്തെ ക്ഷേത്രത്തില്‍ ഞായറാഴ്ച 11 മണിക്കായിരുന്നു വിവാഹം. താലിക്കെട്ടിന് ശേഷം പൂമാല ചാര്‍ത്തനൊരുങ്ങവേ വധു താലി പൊട്ടിച്ചെറിയുകയാണ് ഉണ്ടായാതെന്നു പോലീസ് അറിയിച്ചു. വരന്റെ ബന്ധുക്കള്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് പൊലീസ്സില്‍ പരാതി നല്‍കി.