കുഞ്ഞ് കരഞ്ഞു; പ്രശസ്ത കനേഡിയന്‍ ഗായിക സാറ ബ്ലാക്ക്‌വുഡിനേയും കുഞ്ഞിനേയും വിമാനത്തില്‍ നിന്നിറക്കിവിട്ടു

single-img
30 May 2015

saraകുഞ്ഞ് കരഞ്ഞതിന് പ്രശസ്ത കനേഡിയന്‍ ഗായികയെയും കുഞ്ഞിനെയും വിമാനത്തില്‍നിന്നിറക്കിവിട്ടു. ഗായിക സാറ ബ്ലാക്ക്‌വുഡ് മകന്‍ രണ്ട് വയസുകാരൻ ജോര്‍ജിയോയ്‌ക്കൊപ്പം സാന്‍ ഫ്രാന്‍സിസ്‌കോയില്‍നിന്നു വാന്‍കൂവറിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം പിടിക്കാൻ എത്തിയത്. ഏഴു മാസം ഗര്‍ഭിണിയുമാണ് ഗായിക.

വിമാനത്തില്‍ കയറിയ ഉടൻ തന്നെ കരച്ചില്‍ തുടങ്ങിയ ജോര്‍ജിയോയെ നിയന്ത്രിക്കാനാകാതെ സാറ കുഴങ്ങിയപ്പോഴാണ് വിമാന ജീവനക്കാര്‍ കോപിച്ചത്. റണ്‍വേയില്‍നിന്നു പറന്നുയരാന്‍ തയാറെടുക്കുകയായിരുന്ന വിമാനം പെട്ടെന്നു പിടിച്ചിട്ടു. കുഞ്ഞിനെ സീറ്റിലിരുത്തിയില്ലെന്നും ഓടി നടക്കാനനുവദിച്ചെന്നും പറഞ്ഞ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാറയെയും മകനെയും വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ഗായികയുടെ ലഗേജ് തപ്പാന്‍ മുക്കാല്‍ മണിക്കൂര്‍ വേറെയും കളഞ്ഞു.

യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ ഗായികയുടെ ആരാധകരടക്കം രംഗത്തെത്തി. ഇവരെ ഇറക്കിവിടാന്‍ വിമാനം റണ്‍വേയിലൂടെ തിരിച്ചുപോരുമ്പോഴേക്കും കുഞ്ഞ് കരച്ചില്‍നിര്‍ത്തി ഉറങ്ങിപ്പോയിരുന്നെന്നാണു സഹയാത്രക്കാര്‍ പറയുന്നു. വോക്ക് ഓഫ് ഏര്‍ത്ത് സംഘത്തിലെ ഗായികയാണു സാറ ബ്ലാക്ക് വുഡ്.