യു.പി.എ സര്‍ക്കാറിന്റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി; ഉടൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
30 May 2015

1280px-Narendramodiന്യൂഡല്‍ഹി: മുന്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ഒരു റാങ്ക് ഒരു പെന്‍ഷന്‍(വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍) പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമുക്തഭടന്മാര്‍ക്കുള്ള ഒരു റാങ്ക് , ഒരു പെന്‍ഷന്‍  പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

പദ്ധതി ഉടന്‍നടപ്പാക്കുമെന്നും എന്നാല്‍ കൃത്യമായ ദിവസം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു. പല വകുപ്പുകളെ ഏകോപിപ്പിച്ചുവേണം തീരുമാനം എടുക്കാന്‍. അതിനുള്ള കാലതാമസമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

നടപ്പിലാക്കേണ്ട രീതി സംബന്ധിച്ച് സേനാ വിഭാഗങ്ങളുമായി യോജിച്ച് തീരുമാനത്തിലെത്തിച്ചേര്‍ന്നതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 2014-15 ലെ ഇടക്കാല ബജറ്റില്‍ യുപിഎ ഇതിനായി 500 കോടി നീക്കിവെച്ചിരുന്നു. തുടര്‍ന്ന് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ 1000 കോടി രൂപ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കായി നീക്കിവെക്കുകയും ചെയ്തു.