സൗദിയില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കാന്‍ കഴിയാത്ത കരാര്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി

single-img
28 May 2015

downloadസൗദിയില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കാന്‍ കഴിയാതെ ഒന്നേക്കാല്‍ ലക്ഷത്തിലധികം കരാര്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്.

നിതാഖാത് പ്രകാരമുള്ളത്ര സ്വദേശികളെ ജോലിക്കുവയ്ക്കാന്‍ സാധിക്കാതെ 130,000 ത്തിലധികം കരാര്‍സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതായാണു റിപ്പോര്‍ട്ട്. നിര്‍മാണത്തിലിരിക്കുന്ന നൂറുക്കണക്കിനു പദ്ധതികളെ ഇതു ബാധിച്ചു. എന്നാല്‍ നിതാഖാത് നിര്‍ദേശപ്രകാരമുള്ളത്ര സ്വദേശികളെ ജോലിക്കു വെച്ചില്ലെങ്കില്‍ വിദേശികള്‍ക്കുള്ള വിസ അനുവദിക്കില്ലെന്ന നിലപാടിലാണു തൊഴില്‍ മന്ത്രാലയം.

പല തസ്ഥികകളിലും സ്വദേശികള്‍ ജോലി ചെയ്യാന്‍ തയാറാകാത്തതും, ഉയര്‍ന്ന ശമ്പളവുമാണു സൗദികളെ ജോലിക്ക് വെക്കുന്നതിനുള്ള പ്രധാനപ്പെട്ട തടസം. സ്വദേശീ ജീവനക്കാരുടെ എണ്ണത്തെക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് ലെവി അടയ്ക്കണമെന്ന നിയമവും കരാര്‍ കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.