റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും:രാഹുല്‍ ഗാന്ധി

single-img
28 May 2015

downloadറബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരള സന്ദര്‍ശനത്തിന്റെ അവസാന ദിനം ആലുവയില്‍ റബ്ബര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് അണിനിരത്താന്‍ ശ്രമിക്കും.