നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ നായിക

single-img
28 May 2015

imagesതമിഴിൽ തന്റെ മൂന്നാമത്തെ സിനിമയിൽ അഭിനയിക്കുക ആണ് മിയ ജോർജ് ഇപ്പോൾ . നവാഗതനായ നെൽസൺ സംവിധാനം ചെയ്യുന്ന ഒരു നാൾ കൂത്ത് എന്ന സിനിമയിലാണ് മിയ നായികയാവുന്നത്. തിരുടാ പൊലീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആട്ടക്കഥി ദിനേഷാണ് ഈ സിനിമയിലെ നായകൻ.

ഒരു റൊമാന്റിക് സോഷ്യൽ ഡ്രാമയായാണ് ഈ സിനിമ ഒരുക്കുന്നത്. എന്നാൽ എന്റർടെയ്നറുമാണ്. ചെന്നൈ,​ ഡിണ്ടിഗൽ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി വരികയാണ്. അമരകാവ്യം,​ ഇന്ത്രു നേത്രു നാളൈ എന്നീ സിനിമകളിലാണ് ഇതിനു മുൻപ് മിയ തമിഴിൽ അഭിനയിച്ചത്.