വിമാനത്താവളത്തിനുള്ള അനുമതി പിൻവലിച്ചതോടെ ജനങ്ങളുടെ അതിജീവനസമരം പൂർണവിജയത്തിലെത്തി:കുമ്മനം രാജശേഖരൻ

single-img
28 May 2015

download (1)ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചതോടെ ജനങ്ങളുടെ അതിജീവനസമരം പൂർണവിജയത്തിലെത്തിയതായി ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരൻ .

പരിസ്ഥിതി, പ്രതിരോധ മന്ത്രായലങ്ങൾ നേരത്തെ അനുമതി റദ്ദാക്കിയതാണ്. വ്യോമയാന മന്ത്രാലയം കൂടി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.