ഗുജ്ജറുകളുടെ പ്രക്ഷോഭത്തെ തുടർന്ന് തടസ്സപ്പെട്ട റോഡ്, റെയില്‍ ഗതാഗതം പുന:സ്ഥാപിക്കാൻ സര്‍ക്കാര്‍ നടപടി സീകരിക്കണമെന്ന് രാജസ്ഥാന്‍ ഹൈകോടതി

single-img
28 May 2015

courtജയ്പൂര്‍: സംവരണം ആവശ്യപ്പെട്ട് ഗുജ്ജറുകള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സീകരിക്കണമെന്ന് രാജസ്ഥാന്‍ ഹൈകോടതി. റെയില്‍വേ, പൊലീസ് അധികാരികള്‍ ഗതാഗതം സുഗമമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വ്യാഴാഴ്ചക്കുമുമ്പ് ഗതാഗതം സുഗമമാക്കിയതിനെപ്പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയിവേയോടും പൊലീസിനോടും കോടതി നിര്‍ദേശിച്ചു. സര്‍ക്കാറും ഗുജ്ജര്‍ നേതാക്കളും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ചകള്‍ നീട്ടിവെക്കുകയും ഒത്തുതീര്‍പ്പിന് സാധ്യത നീളുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.
ഒഒ.ബി.സി വിഭാഗത്തില്‍പെടുന്ന ഗുജ്ജറുകള്‍ ഒ.ബി.സി സംവരണത്തിനുള്ളില്‍ അഞ്ചു ശതമാനം പ്രത്യേകം സംവരണമാണ് ആവശ്യപ്പെടുന്നത്. രാഴ്ചയിലേറെയായി തുടരുന്ന സമരംമൂലം നൂറുകണക്കിന് ട്രെയിനുകളാണ് റദ്ദാക്കിയത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ല കേന്ദ്രീകരിച്ച് ഗുജ്ജര്‍ സമരക്കാര്‍ റെയില്‍പാതക്ക് കുറുകെ കുടില്‍കെട്ടി കുത്തിയിരിക്കുകയാണ്.