ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉഷ്ണക്കാറ്റ് ശക്തം; ഡൽഹിയിൽ റോഡുകൾ ഉരുകി ഒലിക്കുന്നു

single-img
28 May 2015

roadഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വീശിയടിക്കുന്ന ഉഷ്ണക്കാറ്റിനെ തുടർന്ന് ഡൽഹിയിലെ റോഡുകൾ ഉരുകി ഒലിച്ച അവസ്ഥയിലായി. 45 ഡിഗ്രിക്ക് മുകളിലാണ് ചൂട്. കഠിനമായ ചൂടിനെ തുടർന്ന് സീബ്രാ ലൈനുകൾ എല്ലാം ഉരുകി ഒലിച്ചു, റോഡുകൾ മോശം അവസ്ഥയിൽ ആകുകയും ചെയ്തു. മെയ് 18 നാണ് ഹീറ്റ് വേവ് പ്രതിഭാസത്തിനു ഇന്ത്യയിൽ തുടക്കമായത്.

റോഡുകൾ ഉരുകി ഒലിക്കുന്ന രീതിയിലേക്ക് ചൂട് വർദ്ധിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഡൽഹിയിൽ ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യത എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിർമ്മാണ തൊഴിലാളികളെയാണ് കനത്ത ചൂട് പ്രധാനമായും ബാധിക്കുന്നത്. കഠിനമായ ചൂടിനെതുടർന്നു തളർന്ന് വീണപലരും ആശുപത്രിയിലാണ്.

എയർ കണ്ടീഷനർ, കൂളർ എന്നിവ അധികമായി വിറ്റ് പോകുന്നുണ്ട് .എന്നാൽ ഇത് കൊണ്ടൊന്നും ചൂടിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾക്ക് ആകുന്നുമില്ല. ഹീറ്റ് വേവ് പ്രതിഭാസം ആന്ധ്ര – തെലുങ്കാന തീരങ്ങൾ വിട്ടാണ് ഡൽഹിയിലേക്ക് പടർന്നുത്. 1100 ൽ പരം ജനങ്ങളാണ് ഇത് വരെ മരിച്ചത്. കഴിഞ്ഞ 10 ദിവസങ്ങൾക്ക് ഉള്ളിലാണ് ഇത്രയും പേർ മരിച്ചത് എന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.