കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി

single-img
28 May 2015

Kejariwalഉദ്യോഗസ്ഥനിയമനം നടത്താന്‍ ലഫ്. ഗവര്‍ണര്‍ക്കാണ് അധികാരമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. പാര്‍ട്ടി എംഎല്‍യും മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയം നാലു ഭേദഗതികളോടെ ശബ്ദ വോട്ടോടെയാണു സഭ പാസാക്കിയത്.

വിജ്ഞാപനത്തിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ആംആദ്മി പാര്‍ട്ടി എംഎല്‍എ മഹീന്ദ്ര ഗോയല്‍ കീറിയെറിഞ്ഞു. ഇതിനുപിന്നാലെ നിയമസഭയില്‍ നിന്നും മൂന്നു ബിജെപി എംഎല്‍മാര്‍ ഇറങ്ങിപ്പോയി. കേന്ദ്രസര്‍ക്കാരിനെതിരായ പ്രമേയത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയാണ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയത്.

കേന്ദ്രഭരണപ്രദേശങ്ങളില്‍ ഉദ്യോഗസ്ഥനിയമനം നടത്താന്‍ ലഫ്. ഗവര്‍ണര്‍ക്കാണ് അധികാരമെന്ന കേന്ദ്രത്തിന്റെ വിജ്ഞാപനം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഇതിനിടെ ദില്ലി സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.