അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ പി.സി.ജോർജ് എം.എൽ.എയുടെ സ്ഥാനാര്‍ഥിയും

single-img
27 May 2015

download (2)അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ തന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും മത്സരിക്കുമെന്ന് മുൻ ചീഫ് വിപ്പ് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. അഴിമതി വിരുദ്ധ മുന്നണിയുടെ പേരിലാകും സ്ഥാനാര്‍ഥി. ജൂണ്‍ മൂന്നിനു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അരുവിക്കരയിൽ യു,ഡി.എഫ് നാലാം സ്ഥാനത്ത് ആവുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.

അരുവിക്കരയിലേക്കുള്ള സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ആറു പേരുടെ പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ടെന്നു പി.സി. ജോര്‍ജ് അറിയിച്ചു.ഇവരാരും തന്നെ നേരത്തെ മുന്പ് മത്സരിച്ചിട്ടുള്ളവരല്ല. ആറു പേരിൽ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഈ മാസം 30ന് എറണാകുളത്ത് ചേരുന്ന യോഗം തയ്യാറാക്കും.
തുടർന്ന് ജനഹിത പരിശോധനയിലൂടെ ആയിരിക്കും ഒരാളെ സ്ഥാനാർത്ഥിയായി കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു.മൂന്നിനു തിരുവനന്തപുരം പ്രസ് ക്ലബില്‍വച്ചാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും പി.സി. ജോര്‍ജ് അറിയിച്ചു.