രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ : പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്

single-img
27 May 2015

download (1)രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 3311 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പദ്ധതിയിലുള്‍പ്പെട്ട റോഡുകളുടെ നിര്‍മാണം ആറ് മാസത്തിനകം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെട്രോള്‍-ഡീസല്‍ സെസിന്റെ അമ്പത് ശതമാനം ഈ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ റോഡുകളിലും മേല്പാലങ്ങളിലും ടോള്‍ ഉണ്ടാകില്ല.

തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള നാലുവരിപ്പാത രണ്ടാം ഘട്ടം, ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കല്‍ പാലം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ റോഡുകള്‍, തൃശ്ശൂരിലെ പടിഞ്ഞാറേക്കോട്ട ഫ്‌ലൈ ഓവര്‍, ചൂണ്ടല്‍ – ഗുരുവായൂര്‍ – ചാവക്കാട് നാലുവരിപ്പാത, കാസര്‍കോട്ടെ നന്ദാരപ്പടവ്-ചെറുപുഴ മലയോര ഹൈവേ തുടങ്ങിയവയാണ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍.

ഈ പദ്ധതിക്കു പുറമേ, സംസ്ഥാന റോഡ് വികസന പദ്ധതിയുടെ ഭാഗമായ റോഡുകളുടെ നിര്‍മാണത്തിന് 279 കോടി രൂപ അനുവദിച്ചിട്ടുണ്ട്.