സംയുക്തതൊഴിലാളി സംഘടനകള്‍ സപ്തംബര്‍ രണ്ടിന് ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു

single-img
27 May 2015

downloadകേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്തതൊഴിലാളി സംഘടനകള്‍ സപ്തംബര്‍ രണ്ടിന് ദേശീയപണിമുടക്ക് പ്രഖ്യാപിച്ചു. നരേന്ദ്രമോദി സര്‍ക്കാറിന്റെ വാര്‍ഷികദിനത്തില്‍ നടന്ന സമരപ്രഖ്യാപനത്തില്‍ ബി.ജെ.പി.യുടെ തൊഴിലാളിസംഘടനയായ ബി.എം.എസ്സും പങ്കാളിയായി.

മിനിമം വേതനം 15,000 രൂപയായി പ്രഖ്യാപിക്കണമെന്നാണ് തൊഴിലാളിസംഘടനകളുടെ ആവശ്യം.
പി.എഫ്., ഇ.എസ്.ഐ. പദ്ധതികള്‍ അട്ടിമറിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നിയമഭേദഗതികളിലൂടെ രാജ്യത്തെ 71 ശതമാനത്തില്‍ കൂടുതല്‍ ഫാക്ടറികള്‍ക്ക് തൊഴില്‍നിയമങ്ങള്‍ ബാധകമല്ലാതായി. രാജസ്ഥാന്‍ മാതൃകയില്‍ തൊഴില്‍നിയമഭേദഗതി നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ഇതു നടപ്പായാല്‍ 90 ശതമാനം പേര്‍ക്കും തൊഴില്‍നിയമങ്ങളുടെ സംരക്ഷണം ഇല്ലാതാവും.

ദേശീയ പണിമുടക്കിന്റെ ഭാഗമായി ജൂണ്‍, ജൂലായ് മാസങ്ങളില്‍ സംസ്ഥാന-ജില്ല, വ്യവസായതലങ്ങളില്‍ പ്രചാരണം നടത്തും. നവംബര്‍ 23-ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലപണിമുടക്കിനും കണ്‍വെന്‍ഷന്‍ പിന്തുണപ്രഖ്യാപിച്ചു.