അനുഷ്ക ഷെട്ടി ബഹുതാര ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു

single-img
27 May 2015

images (1)തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി ഒരു ബഹുതാര ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. നാഗാർജ്ജുന, കാർത്തി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വംസി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുഷ്ക ഇ വേഷത്തിൽ എത്തുന്നത്. വേറിട്ട രൂപഭാവത്തിലാകും താരം ഈ ചിത്രത്തിലെത്തുക എന്നും ഗ്ലാമറസായ വേഷമാണിതെന്നുമാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ശ്രുതി ഹാസനും തമന്നയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം രമ്യ കൃഷ്ണൻ, ലാവണ്യ ത്രിപതി എന്നിവരും പ്രാധാന്യമുള്ള വേഷത്തിലെത്തും. 2011ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം ‘ദി ഇൻടച്ചബിൾ”സിന്റെ റീമേയ്ക്കാണിത്.