ഒബാമ മകളെ വിവാഹം കഴിപ്പിച്ചുകൊടുത്താല്‍ 50 പശുക്കളെയും 70 ആടിനെയും നല്‍കാമെന്ന്‌ കെനിയന്‍ അഭിഭാഷകന്റെ വാഗ്‌ദാനം

single-img
27 May 2015

US-POLITICS-OBAMA-CHURCHനെയ്‌റോബി: ഒബാമ തന്റെ പതിനാറുകാരിയായ മകള്‍ മാലിയയെ വിവാഹം കഴിപ്പിച്ചുകൊടുത്താല്‍ അമ്പതു പശുക്കളെയും 70 ആടിനെയും നല്‍കാമെന്ന്‌ കെനിയന്‍ അഭിഭാഷകന്റെ വാഗ്‌ദാനം. നെയ്‌റോബിയിലെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് അഭിഭാഷകനായ ഫെലിക്‌സ്‌ കിപ്രോണോ തന്റെ ആഗ്രഹം അറിയിച്ചത്.

2008 മുതല്‍ ഒബാമയുടെ മകളെ ഇഷ്‌ടമാണ്. ജൂലൈയില്‍ പിതാവിന്റെ ജന്മസ്‌ഥലമായ കെനിയയിലേക്ക്‌അമേരിക്കന്‍ പ്രസിഡന്റ്‌ സന്ദര്‍ശനം നടത്തുമ്പോള്‍ മകളെയും കൂടെക്കൂട്ടുമെന്നാണു കരുതുന്നതെന്നും ആ സമയത്ത്‌ തന്റെ വാഗ്‌ദാനം നേരിട്ടറിയിക്കുമെന്നും കിപ്രോണോ പറഞ്ഞു.

ഒബാമയുടെ മുത്തശി പശ്‌ചിമ കെനിയയിലെ കോഗെലോയിലാണു കഴിയുന്നത്‌. ഇവിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ നൂറുകണക്കിനു ബന്ധുക്കളുമുണ്ട്‌. യാത്രയില്‍ മാലിയയെ ഒപ്പം കൂട്ടണമെന്നു കാട്ടി ഒബാമയ്‌ക്കു കത്ത്‌ തയാറാക്കുന്നുണ്ടെന്നും എംബസി കത്ത്‌ കൈമാറുമെന്നാണു പ്രതീക്ഷയെന്നും കിപ്രോണോ പറഞ്ഞു.