നേപ്പാളിലെ ദുരിതാശ്വാസപ്രവർത്തനം;ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ

single-img
27 May 2015

_82604524_28bc48c8-60cf-4e2f-9ef6-a8354e5f706eനേപ്പാളിനെ ചവച്ചുതുപ്പിയ ഭൂകമ്പത്തിൽ പെട്ടവരെ സഹായിക്കാൻ ഇന്ത്യ നടത്തിയ ദുരിതാശ്വാസപ്രവർത്തനം മാതൃകാപരമെന്ന് ഐക്യരാഷ്ട്രസഭ.ഭൂകമ്പമുണ്ടായി നിമിഷങ്ങള്‍ക്കകം ഇന്ത്യന്‍ സൈന്യം സഹായവുമായി രംഗത്തെത്തിയിരുന്നു. ആവശ്യപ്പെടാതെ സഹായമെത്തിക്കുന്ന നല്ല അയല്‍ക്കാരായ ഇന്ത്യയുടെ നടപടി ലോകത്തിനു മാതൃകയാണെന്നു യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ മാഗ്ഡി മാര്‍ട്ടിനസ് സോളിമന്‍ പറഞ്ഞു

നേപ്പാൾ പുനർ നിർമ്മിയ്ക്കാനുള്ള ശ്രമത്തിലും ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.175 ബില്ല്യൺ ഡോളറിന്റെ സഹായമാണു നേപ്പാൾ പുനർ നിർമ്മിക്കാൻ ആവശ്യം വരുന്നതെന്നും 10 മില്ല്യൺ ഡോളർ മാത്രമാണു സഹായമായി ലഭിച്ഛിട്ടുള്ളതെന്ന് കൂട്ടിച്ചേർത്ത യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍ ഫണ്ടിനു കുറവ് ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞു

ഭൂകമ്പത്തിനു മൂന്നു മണിക്കൂറിനു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം മരുന്നുകളും ഭക്ഷ്യവസ്തുക്കളുമായി നേപ്പാളിലെത്തിയിരുന്നു. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തിലും തുടർ ചലനങ്ങളിലും 9,000ത്തിലധികം ആളുകളാണ് നേപ്പാളില്‍ മരണമടഞ്ഞത്.