സംരക്ഷിച്ചാല്‍ കൈപൊള്ളും, മാണിയെ കൈവിട്ട് ക്രൈസ്തവസഭകളും

single-img
27 May 2015
Bar kozhaകോട്ടയം:  ബാര്‍ കോഴയില്‍ പ്രതിച്ഛയാ നഷ്ടപ്പെട്ട കെ.എം മാണിയെ ക്രൈസ്തവ സഭകളും കൈവിടുന്നു. മാണിയുടെ രൂപതയായ പാലാ രൂപത കഴിഞ്ഞ ദിവസം ആരംഭിച്ച കാര്‍ഷിക ബാങ്ക് ഉദ്ഘാടന ചടങ്ങില്‍ നിന്നും മാണിയെ ഒഴിവാക്കിയതും ഇതിന്റെ  ഭാഗമായാണെന്നാണ് വിലയിരുത്തല്‍ .രൂപതയിലെ ചില അത്മായ സംഘടനകള്‍ക്ക് മാണിയോടുള്ള എതിര്‍പ്പാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. കൂടാതെ കോട്ടയം രൂപതയുടെ മുഖ മാസികയില്‍ മാണിയെ പേരെടുത്തു പറയുന്നില്ലെങ്കിലും ആരോപണം ഉന്നയിക്കപ്പെട്ടാല്‍ രാജിവയ്ക്കണമെന്ന നിലയില്‍ ലേഖനവും വന്നിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയും നേരത്തെ തന്നെ മാണിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍  സീറോ മലബാര്‍സഭയുടെയും മലങ്കര സഭയുടെയും കര്‍ദിനാള്‍മാര്‍ മാണിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മാണിയെ പിന്തുണയ്ക്കുന്ന സുകുമാരന്‍നായരുടെ നിലപാടിനെതിരെ എന്‍എസ്എസിലും എതിര്‍പ്പ് ശക്തമാണ്.ബാര്‍ കോഴക്കേസില്‍ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ  ഇവരെല്ലാം കടുത്ത നിലപാടിലാണ് .
അതേസമയം  കേരള കോണ്‍ഗ്രസിന്റെ മുഖ മാസികയായി പ്രതിച്ഛായയിലൂടെ ആഭ്യന്തര വകുപ്പിനെതിരേയും മാണി ആഞ്ഞടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒന്നടങ്കം ഇപ്പോള്‍ മാണിയുടെ രാജി ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ പോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണി മുഖാന്തരം കോണ്‍ഗ്രസിനും സീറ്റു കിട്ടുകയില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.  മാണി ഗ്രൂപ്പിലും സ്ഥിതി ഭിന്നമല്ല. . കുറ്റപത്രത്തില്‍ പേരുണ്ടെങ്കില്‍ മാണി മന്ത്രിസ്ഥാനത്തു നിന്നും മാറിനില്‍ക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.