രാമക്ഷേത്ര നിര്‍മാണ ആവശ്യവുമായി ആര്‍എസ്എസും വിഎച്ച്പിയും ;അയോധ്യയില്‍ ഇസ്ലാമികമായി ഒന്നും പാടില്ലെന്ന് പ്രമേയം

single-img
27 May 2015

4623433870_2a76c3c500_zകേന്ദ്ര സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എന്ന ആവശ്യവുമായി ആര്‍എസ്എസും വിഎച്ച്പിയും രംഗത്ത്.അയോധ്യയില്‍ ഇസ്ലാമികമായ ഒരു നിര്‍മിതികളും പാടില്ലെന്നാണ് വിശ്വഹിന്ദു പരിഷത് പ്രമേയം പാസാക്കിയിരിയ്ക്കുന്നത്. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേരില്‍ ഇന്ത്യയില്‍ ഒരിടത്തും ഒന്നും നിര്‍മിയ്ക്കാന്‍ പാടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളായ രാമക്ഷേത്രനിര്‍മാണം, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 370 എടുത്തുകളയല്‍ എന്നീ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് ആര്‍എസ്എസ് നേതാവ് അരുണ്‍കുമാര്‍ നാഗ്പൂരില്‍ ആവശ്യപ്പെട്ടു.

ഹരിദ്വാറില്‍ നടന്ന മാര്‍ഗദര്‍ശക് മണ്ഡലിലാണ് വിശ്വഹിന്ദു പരിഷത്ത് പ്രമേയങ്ങള്‍ പാസാക്കിയത്.

അയോധ്യക്കു പുറമെ മഥുര, വാരാണസി എന്നിവിടങ്ങളില്‍ കൃഷ്ണന്റെയും ശിവന്റെയും അമ്പലങ്ങള്‍ പണിയണമെന്നും വിഎച്ച്പി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.