ഇന്ത്യയിൽ ആദ്യമായി മൂന്നാം ലിംഗ വിഭാഗത്തില്‍ നിന്നും കോളേജ് പ്രിന്‍സിപ്പാള്‍;ചരിത്രം കുറിച്ച് മനാബി ബന്ധോപധ്യായ

single-img
27 May 2015

Manabi Bandyopadhyayചരിത്രത്തിൽ ആദ്യമായി മൂന്നാം ലിംഗ വിഭാഗത്തില്‍ നിന്നും ഇന്ത്യയ്ക്കൊരു കോളേജ് പ്രിന്‍സിപ്പാളിനെ ലഭിച്ചു.പശ്ചിമബംഗാളിലെ മനാബി ബന്ധോപധ്യായയാണു ഒരു പക്ഷേ ലോകത്തിൽ തന്നെ ആദ്യമായി കോളേജ് പ്രിന്‍സിപ്പാളായ മൂന്നാം ലിംഗത്തിൽ നിന്നുള്ള വ്യക്തിയായി മാറിയത്. മനാബി ബന്ധോപധ്യായ പശ്ചിമബംഗാളിലെ കൃഷ്ണനഗറിലെ വുമണ്‍സ് കോളേജ് പ്രിന്‍സിപ്പാളായി ജൂണ്‍ 9ന് ചുമതലയേൽക്കും

കോളേജ് തീരുമാനത്തെ അഭിനന്ദിച്ച് പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി രംഗത്ത് വന്നു.കോളേജ് സര്‍വീസ് കമ്മീഷനാണ് മനാബിയെ പ്രിന്‍സിപ്പളാക്കാനുള്ള തീരുമാനമെടുത്തത്.

പ്രിന്‍സിപ്പാളായി ചുമതല ഏൽക്കുന്നതിനു മുന്നോടിയായി മനാബി ബന്ധോപധ്യായ കോളേജ് സന്ദർശിച്ചു.തന്റെ വളർത്ത് പുത്രൻ ദേബാശിഷ് മനബിപുത്രയ്ക്കും മൂന്നാം ലിംഗക്കാരനായ സുഹൃത്ത് ജ്യോതി സാമന്തയ്ക്കുമൊപ്പമായിരുന്നു കോളേജ് സന്ദർശനം

കരുത്തുറ്റ വ്യക്തിത്വമാണ് മനാബിയെന്നും പ്രതിസന്ധികളിലൂടെ ഉയർന്ന് വന്ന മനാബിയ്ക്ക് കോളേജിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും കേളാജിലെ വിദ്യാർഥികളും കോളേജ് അധികൃതരും പറഞ്ഞു