രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുറഞ്ഞു

single-img
27 May 2015

crude-oil-barrelsരാജ്യാന്തര ക്രൂഡ് ഓയില്‍ വിലക്ക് നേരിയ ഇടിവ്.  ബാരലിന് 75 സെന്റ് നഷ്‌ടത്തോടെ 58.97 ഡോളറിലാണ് കഴിഞ്ഞ ദിവസം ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്. പ്രമുഖ എണ്ണ ഉപഭോഗ രാജ്യമായ അമേരിക്കയില്‍ ആഭ്യന്തര ഉത്‌പാദനം കൂടിയേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് വിലയില്‍ ഇടിവ് ഉണ്ടായത്.

ഇന്ത്യ വന്‍തോതില്‍ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞു. ബാരലിന് 75 സന്റിന്റെ ഇടിവ് സംഭവിച്ച് ബ്രെന്റ് ക്രൂഡ് വ്യാപാരം ബാരലിന് 64.77 ഡോളറിലാണ് നടന്നത്.