കാര്‍ യാത്രക്കിടെ രാഹുല്‍ഗാന്ധി മലപ്പുറത്തെ ചായക്കടയില്‍ കേറിയത് ഏവർക്കും കൗതുകമായി

single-img
27 May 2015

teaമലപ്പുറം: കാര്‍ യാത്രക്കിടെ എ.ഐ.സി.സി വൈസ്‌ ന്പ്രസിഡന്റ്‌ രാഹുല്‍ഗാന്ധി മലപ്പുറത്തെ ചായക്കടയില്‍ കേറിയത് ഏവർക്കും കൗതുകമായി. കോഴിക്കോട്ട്‌ നിന്നു തൃശൂരിലേക്കുള്ള യാത്രാമധ്യേയാണ് മാറാക്കര പൂവഞ്ചിനയിലെ ഒരു സാധാരണ ഹോട്ടലിലാണ്‌ രാഹുല്‍ഗാന്ധി ചായ കുടിക്കാന്‍ കയറിയത്‌. കോഴിക്കോട്‌ നടക്കുന്ന സംസ്‌ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌ സമ്മേളനം കഴിഞ്ഞു മടങ്ങുന്നതിനിടയിലാണു സംഭവം.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍, മന്ത്രി രമേശ്‌ ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഒന്നിച്ച്‌ ഹോട്ടലിലേക്കു വന്നപ്പോള്‍ ഹോട്ടലുകാരും നാട്ടുകാരും ശരിക്കും ഞെട്ടിപ്പോയി.