പാലാഭിഷേകത്തിന് പകരം സന്നദ്ധ സേവനങ്ങള്‍ നടത്താൻ വിശാൽ ആരാധകരോട് നിര്‍ദേശിച്ചു; ആരാധകർ ‘മോര്‍പന്തല്‍’ ഒരുക്കി സൗജന്യ മോര് വിതരണം നടത്തി

single-img
27 May 2015

vishalപാലാഭിഷേകം നടത്തുന്ന തമിഴ് സൂപ്പർ സ്റ്റാറുകളുടെ ആരാധകരിൽ നിന്നും വ്യത്യസ്തരാവുകയാണ് വിശാലും ആരാധകരും. ആരാധകര്‍ തനിക്കു വേണ്ടി കട്ട്ഔട്ടും പാലാഭിഷേകവും പുഷ്പഹാരവും പൊന്നാടയും ഒന്നും നല്‍കേണ്ട, പകരം സന്നദ്ധ സേവനങ്ങള്‍ നടത്തിയാല്‍ മതി എന്നാണ് വിശാലിന് ആരാധകരോടുള്ള നിര്‍ദേശം.

ഉടൻ തന്നെ ആരാധകര്‍ ആ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറായികഴിഞ്ഞു. ആദ്യപടിയായി അവര്‍ ചുട്ടുപൊള്ളുന്ന ഈ വേനല്‍ കാലത്ത് ജനങ്ങള്‍ക്ക് ദാഹ ശമനത്തിന് ‘മോര്‍പന്തല്‍’ ഒരുക്കി സൗജന്യ മോര് വിതരണം നടത്തി കൊണ്ട് മാതൃകയായിരിക്കുകയാണ്.