ഫോബ്‌സ് തിരഞ്ഞെടുത്ത ലോകത്തെ കരുത്തരായ 100 സ്ത്രീകളിൽ നാല് പേർ ഇന്ത്യാക്കാർ

single-img
27 May 2015

4-Indiansവാഷിംഗ്ടണ്‍: ഫോബ്‌സ് മാസിക തിരഞ്ഞെടുത്ത ലോകത്തെ കരുത്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ നാല് ഇന്ത്യാക്കാരും. മുപ്പതാം സ്ഥാനം എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ, ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ മുപ്പത്തിയഞ്ചാം സ്ഥാനം, എണ്‍പത്തിയഞ്ചാം സ്ഥാനം ബയോകോണ്‍ സ്ഥാപക കിരണ്‍ മസുംദാര്‍ ഷാ, തൊള്ളൂറ്റിമൂന്നാം സ്ഥാനത്തുള്ള എച്ച്ടി മീഡിയ ചെയര്‍പേഴ്‌സണ്‍ ശോഭന ഭാര്‍ട്യ എന്നിവരാണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍.

ഫോബ്‌സിന്റെ പട്ടികയില്‍ രണ്ടു ഇന്ത്യന്‍ വംശജരും സ്ഥാനം പിടിച്ചിട്ടുണ്ട്. പെപ്‌സികോ അധ്യക്ഷ ഇന്ദ്ര നൂയി, സിസ്‌കോയിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ പദ്മശ്രീ വാരിയര്‍ എന്നിവര്‍ യഥാക്രമം 15ഉം 84ഉം സ്ഥാനത്തുണ്ട്.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ല മെര്‍ക്കലാണ് ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെന്ന് പട്ടിക അവകാശപ്പെടുന്നത്. മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ രണ്ടാം സ്ഥാനത്തും ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹസ്ഥാപക മെലിണ്ട ഗേറ്റസ് മൂന്നാം സ്ഥാനത്തും ഇടം നേടി.