ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി

single-img
27 May 2015

AranmulaAirport_zps9c8a0036ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ അനുമതിയില്ല. അനുമതി റദ്ദാക്കിതായി കെ.ജി.എസ് ഗ്രൂപ്പിനെ അറിയിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രാലയം വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയവും അനുമതി റദ്ദാക്കിയത്.

കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി വിമാനത്താവളപദ്ധതിക്കുവേണ്ടി പരിസ്ഥിതി ആഘാതപഠനവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയതായി കഴിഞ്ഞ മാസം വാര്‍ത്തകളുണ്ടായിരുന്നു.

വിമാനത്താവളത്തിന് തത്വത്തില്‍ അനമതിയുണ്ടെന്ന് വ്യോമയാനമന്ത്രി മഹേഷ് ശര്‍മ്മ രാജ്യസഭയെ അറിയിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പുനപ്പരിശോധിക്കാന്‍ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.