എഎപി കേരളത്തില്‍ അക്കൗണ്ട് തുറന്നു; വിജയം മൂന്ന് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ

single-img
27 May 2015

aap-newആലപ്പുഴ: കേരളത്തില്‍ ആദ്യമായി എഎപി അക്കൗണ്ട് തുറന്നു. മൂന്ന് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് എഎപി സ്ഥാനാര്‍ത്ഥി ടോമി എലശ്ശേരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മൂന്ന് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

 

സിപിഐ സ്വതന്ത്രനായി മത്സരിച്ച അര്‍ത്തുങ്കല്‍ പഞ്ചായത്തില്‍ അംഗമായിരുന്ന ടോമി ഏനാച്ചേരി തര്‍ക്കങ്ങള്‍ മൂലം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച ടോമി വിജയിക്കുകയായിരുന്നു.