കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

single-img
26 May 2015

download (1)കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ .ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണി, വയലാര്‍ രവി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.വൈകീട്ട് അഞ്ചരയ്ക്ക് കോഴിക്കോട് കടപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം രാഹുല്‍ ഉദ്ഘാടനം ചെയ്യും.നാളെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും രാഹുല്‍ കാണുന്നുണ്ട്.

 

കോഴിക്കോട് റസ്റ്റ് ഹൗസിലെത്തുന്ന രാഹുല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ നേതാക്കള്‍ വിശദീകരിക്കും.നാളെ ചാവക്കാട് മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കും.തുടര്‍ന്ന് ആലുവ പാലസില്‍ റബ്ബര്‍ കര്‍ഷകരെയും കാണും.രാഹുല്‍ ഗാന്ധിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് കോഴിക്കോട് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.