ഗുജ്ജര്‍ പ്രക്ഷോഭം :കേരളത്തിലേക്കുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടുന്നു

single-img
26 May 2015

rush_in_trains_16775fതൊഴില്‍സംവരണമാവശ്യപ്പെട്ട് ഗുജ്ജര്‍സമുദായക്കാര്‍ രാജസ്ഥാനില്‍ തീവണ്ടിപ്പാത തടഞ്ഞുള്ള പ്രക്ഷോഭം ശക്തമായതോടെ, ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കുള്ള തീവണ്ടികള്‍ വഴിതിരിച്ചുവിടാന്‍ തുടങ്ങി. ഞായറാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട രാജധാനി എക്‌സ്പ്രസ് രാജസ്ഥാനിലേക്കു കടക്കാതെ, ഭോപ്പാല്‍വഴി തിരിച്ചുവിട്ടു.

വേനലവധിക്കാലത്ത് കുടുംബത്തോടെ നാട്ടിലേക്കു തിരിക്കുന്ന മറുനാടന്‍മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് എം.ബി.രാജേഷ് എം.പി. പ്രശ്‌നം റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
രാജധാനിക്കു പുറമെ, കേരള സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ്സടക്കമുള്ള തീവണ്ടികളും ഇതുവഴി തിരിച്ചുവിടും. ശനിയാഴ്ച റദ്ദാക്കിയ തുരന്തോ എക്‌സ്പ്രസ്, ഗുജ്ജര്‍സമരം തീര്‍ന്നില്ലെങ്കില്‍ ഈയാഴ്ച വഴിതിരിച്ചുവിടും.