ബാങ്ക് ജീവനക്കാർക്ക് പതിനഞ്ച് ശതമാനം ശമ്പള വർദ്ധനവ്

single-img
26 May 2015

downloadബാങ്ക് ജീവനക്കാർക്ക് പതിനഞ്ച് ശതമാനം ശമ്പള  വർദ്ധന നൽകാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ​ തീരുമാനം. ഇതുസംബന്ധിച്ച് ബാങ്ക് തൊഴിലാളി സംഘടനകളുമായി ഐ.ബി.എ തിങ്കളാഴ്ച ധാരണാപത്രം ഒപ്പുവച്ചു.  2012 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശബള പരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ അടക്കം 43 ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ  ആനുല്യം ലഭിക്കും.ഒരു മാസത്തിനുള്ളിൽ സർക്കാരിന്റെ  അംഗീകാരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത് .