ലെഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിനെ അനുസരിക്കണമെന്ന ഡെല്‍ഹി ഹൈക്കോടതി

single-img
26 May 2015

arvind-najeebലഫ്റ്റനന്റ് ഗവര്‍ണറും ഡെല്‍ഹി സര്‍ക്കാരുമായി മാസങ്ങളായി നീളുന്ന പോരിനൊടുവില്‍ ഹൈക്കോടതി ഡെല്‍ഹി സര്‍ക്കരിന്റെ രക്ഷയ്‌ക്കെതി. ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിനെ അനുസരിക്കണമെന്ന് ഡല്‍ഹി ഹൈകോടതി നിര്‍ദേശം പുറപ്പെടുവിച്ചു.

മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും നിയമസഭയുടെ കീഴില്‍ വരുന്ന എല്ലാ വിഷയങ്ങളിലും ഗവര്‍ണര്‍ ജനവിധി മാനിക്കണമെന്നും കോടതി നിര്‍മദ്ദശിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷയിലാണ് ഹൈകോടതി നിര്‍ദേശം പറുപ്പെടുവിച്ചിരിക്കുന്നത്.