പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളെന്ന് സംശയം; പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍

single-img
26 May 2015

1428995952_arrested4_2പെരിന്തല്‍മണ്ണയില്‍ 21 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ബിഎസ്എഫ് ജവാന്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകളാണിവയെന്ന് കരുതുന്നു. കൂട്ടാളി ബംഗളൂരു സ്വദേശി ഡേവിഡ് സാം ജോണും പിടിയിലായി. ആഡംബര കാറിലെത്തിയ ഇവരെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.